ന്യൂഡൽഹി: മറ്റ് പൊതുഗതാഗത മേഖലയെക്കാൾ വമ്പൻ റേറ്റാണ് വിമാനങ്ങളിൽ യാത്ര ബുക്ക് ചെയ്യുന്നതിന് വാങ്ങാറ്. വിമാനത്താവളങ്ങളിൽ ഭക്ഷണത്തിനും ഇതുപോലെതന്നെ വലിയ വിലയാണ് . ഒരു കാലിച്ചായ കുടിച്ചുകളയാം എന്ന് കരുതിയാൽ പോലും 100 രൂപ നൽകേണ്ടി വരും. ഇക്കാര്യത്തിൽ ഏറെനാളായി പരാതികളുമുണ്ട്. എന്നാൽ ഇപ്പോൾ അത്തരമൊരു പരാതിയ്‌ക്ക് പരിഹാരം ഉണ്ടായിരിക്കുകയാണ്.
കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഉടാൻ യാത്രി കഫേയിൽ കുറഞ്ഞചെലവിൽ ഇഷ്‌ടഭക്ഷണം ആസ്വദിക്കാം. ഇത്തരത്തിൽ കൊൽക്കത്ത സുഭാഷ് ചന്ദ്രബോസ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ആരംഭിച്ച ഉടാൻ യാത്രി കഫേയിൽ നിന്നുള്ള വിശേഷങ്ങളാണ് ഇപ്പോൾ വാർത്തയാകുന്നത്. ചൂട് ചായയ്ക്ക് ഉടാൻ യാത്രി കഫേയിൽ വെറും 10 രൂപയും സമോസയ്‌ക്ക് 20 രൂപയുമാണ് നിരക്ക്. വ്യോമയാന മന്ത്രാലയവും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുമാണ് ഈ തീരുമാനത്തിന് പിന്നിൽ.
ഏറെ വിലക്കുറവിൽ ചായയോ പാനീയങ്ങളോ ഒപ്പം ലഘു ഭക്ഷണമോ ലഭിക്കും എന്നതാണ് ഇവിടുത്തെ പ്രത്യേകത. കുടിവെള്ളം 10 രൂപ, കാപ്പിയും കടിയും രൂപ 20 എന്നിങ്ങനെയൊക്കെയാണ് നിരക്ക്. ഡിസംബർ 21നാണ് വിമാനത്താവളത്തിൽ ഉടാൻ യാത്രി കഫേ ആരംഭിച്ചത്. ബഡ്‌ജറ്റ് യാത്രികർക്കും ഉദ്ദേശിച്ചുള്ളത് തന്നെയാണ് ഉടാൻ കഫേകൾ. കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു വിമാനത്താവളത്തിന്റെ 100-ാം വാർഷിക ആഘോഷത്തിനെത്തിയപ്പോഴാണ് ഉടാൻ യാത്രി കഫേ കൊൽക്കത്തയിൽ ഉദ്‌ഘാടനം ചെയ്‌തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |