ദുബായ് : ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ തിരഞ്ഞെടുത്ത 2024ലെ ടെസ്റ്റ് ടീം ഒഫ് ദ ഇയറിൽ ഇടം പിടിച്ച് മൂന്ന് ഇന്ത്യൻ താരങ്ങൾ. പേസ് ബൗളർ ജസ്പ്രീത് ബുംറ, ആൾറൗണ്ടർ രവീന്ദ്ര ജഡേജ, ബാറ്റർ യശ്വസി ജയ്സ്വാൾ എന്നിവരാണ് ടീമിലെത്തിയത്. ഓസ്ട്രേലിയൻ ക്യാപ്ടൻ പാറ്റ് കമ്മിൻസാണ് ഐ.സി.സി ടീമിന്റേയും ക്യാപ്ടൻ. ബെൻ ഡക്കറ്റ്,ജോ റൂട്ട്,ഹാരി ബ്രൂക്ക്, ജാമീ സ്മിത്ത് എന്നിങ്ങനെ നാല് ഇംഗ്ളണ്ട് താരങ്ങൾ ടീമിലുണ്ട്. കേൻ വില്യംസൺ,കാമിന്ദു മെൻഡിസ്,മാറ്റ് ഹെൻട്രി എന്നിവരാണ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മറ്റ് താരങ്ങൾ. അതേസമയം ലങ്കൻ താരം ചരിത് അസലങ്ക നയിക്കുന്ന ഐ.സി.സി പുരുഷ ഏകദിന ടീമിലേക്ക് ഇന്ത്യൻ താരങ്ങളാരും തിരഞ്ഞെടുക്കപ്പെട്ടില്ല.
ഐ.സി.സി വനിതാ ഏകദിന ടീമിലേക്ക് ഇന്ത്യൻ താരങ്ങളായ സ്മൃതി മാൻഥനയും ദീപ്തി ശർമ്മയും തിരഞ്ഞെടുക്കപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |