ജോജു ജോർജ്, സുരാജ് വെഞ്ഞാറമൂട്, അലൻസിയർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശരൺ വേണുഗോപാൽ രചനയും സംവിധാനവും നിർവഹിക്കുന്ന
നാരായണീന്റെ മൂന്നാണ്മക്കൾ സിനിമയിലെ പുതിയ ഗാനം പുറത്ത്. വിരൽ തൊടും... എന്ന് തുടങ്ങുന്ന ഗാനത്തിന് രാഹുൽ രാജ് ഈണം നൽകുന്നു. ഗാനരചന കെ.എസ് ഉഷയും ആലാപനം ശ്രുതി ശിവദാസാണ്. മനോഹരമായ ഗാനം മനസ് തൊടുന്നതാണ്.ഹൃദയം തൊടുന്ന കഥയും കഥാപാത്രങ്ങളുമായാണ് ചിത്രം എത്തുന്നതെന്ന് സമർത്ഥിക്കുന്ന ട്രെയിലർ അടുത്തിടെ പുറത്തിറങ്ങി. തോമസ് മാത്യു, ഗാർഗി ആനന്ദൻ, ഷെല്ലി എൻ കുമാർ, സജിത മഠത്തിൽ, സരസ ബാലുശ്ശേരി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ഛായാഗ്രഹണം: അപ്പു പ്രഭാകർ,ഗാനരചന: റഫീഖ് അഹമ്മദ്, ധന്യ സുരേഷ് മേനോൻ, എഡിറ്റിംഗ്: ജ്യോതിസ്വരൂപ് പാന്താ,
ആസിഫ് അലി നായകനായ സൂപ്പർ ഹിറ്റ് ചിത്രം കിഷ്‍കിന്ധാ കാണ്ഡ'ത്തിന് ശേഷം ഗുഡ്‍വിൽ എന്റർടെയ്ൻമെന്റ് ബാനറിൽ ജോബി ജോർജ് ആണ് നിർമ്മാണം. , പി.ആർ. ഒ: ആതിര ദിൽജിത്ത്.
.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |