മൂവാറ്റുപുഴ: ശംസുൽ ഉലമ ഇസ്‌ലാമിക് സെന്ററിന്റെ നേതൃത്വത്തിൽ പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തനങ്ങൾ തുടങ്ങി. കഷ്ടത അനുഭവിക്കുന്ന രോഗികൾക്ക് സഹായ ഉപകരണങ്ങൾ എത്തിച്ചു നൽകി അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുവാനുള്ള 'പ്രതീക്ഷ' എന്ന സേവന പ്രവർത്തനങ്ങൾ സെന്റർ മുഖ്യരക്ഷാധികാരിയും മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റുമായ പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സെന്റർ ചെയർമാൻ അലി പായിപ്ര അദ്ധ്യക്ഷത വഹിച്ചു. . അഡ്വ. ഹാരിസ് ബീരാൻ എം. പി. മുഖ്യാതിഥിയായിരുന്നു. സിയാദ് ചെമ്പറക്കി, ടി.എ. ബഷീർ എടത്തല, എം.എം. അലിയാർ മാസ്റ്റർ, കബീർ മുട്ടം, പി.എ. ബഷീർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |