ആലപ്പുഴ : ആളില്ലാ വീടുകൾ അനവധിയുള്ള ആലപ്പുഴ നഗരത്തിൽ ബഡ്ജറ്റ് പ്രഖ്യാപനമായ കെ.ഹോം പദ്ധതി വിനോദസഞ്ചാരികൾക്കൊപ്പം വീട്ടുടമകൾക്കും ഉപകാരപ്രദമാകും. ആൾത്താമസമില്ലാതെ കിടക്കുന്ന വീടുകളുടെ സാദ്ധ്യതകൾ പരമാവധി മനസ്സിലാക്കി ടൂറിസം അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഉപയോഗിക്കുന്ന പദ്ധതിയാണ് കെ ഹോംസെന്ന പേരിൽ ധനമന്ത്രി നിയമസഭയിൽ അവതരിപ്പിച്ചത്.
കാടും മാറാലയും മൂടി പൊടിപിടിച്ച് നശിക്കുന്ന വീടുകളുടെ പരിപാലനവും വരുമാനലഭ്യതയും സാദ്ധ്യമാകുന്നതിനൊപ്പം വിനോദസഞ്ചാരികൾക്ക് കുറഞ്ഞ ചിലവിൽ സുരക്ഷിതമായി താമസിക്കാനുള്ള ഇടവും ഇതിലൂടെ സജ്ജമാക്കാം. ഫോർട്ട് കൊച്ചി, കുമരകം, കോവളം വിനോദസഞ്ചാര മേഖലകളുടെ 10കിലോമീറ്റർ ചുറ്റളവിൽ പൈലറ്റ് പദ്ധതി നടപ്പാക്കുന്നതിന്റെ പ്രാരംഭ ചെലവുകൾക്കായി 5കോടി രൂപയാണ് ബഡ്ജറ്റിൽ വകയിരുത്തിയിട്ടുള്ളത്. പരീക്ഷണപദ്ധതി വിജയപ്രദമായാൽ പ്രധാന ടൂറിസ്റ്റ് നഗരമായ ആലപ്പുഴയും ഭാവിയിൽ കെ.ഹോം പദ്ധതിയുടെ ഭാഗമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |