തൃശൂർ: ഫുട്ബാൾ കൂട്ടായ്മയായ വെറ്ററൻസ് എഫ്.സി പാലസിന്റെ ആഭിമുഖ്യത്തിൽ മോഹൻദാസ് രഘുലൻ മെമ്മോറിയൽ ഇലവൻസ് വെറ്ററൻസ് ദേശീയ ഫുട്ബാൾ ടൂർണമെന്റ് 10 മുതൽ 13 വരെ കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കും. പത്തിന് വൈകിട്ട് 6.30ന് ടൂർണമെന്റിന്റെ ഉദ്ഘാടനം സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ നിർവഹിക്കും. സമ്മേളനം മേയർ എം.കെ. വർഗീസ് ഉദ്ഘാടനം ചെയ്യും. 13ന് ഫൈനൽ മത്സരത്തിൽ മുഖ്യാതിഥിയായി യു. ഷറഫലിയെത്തും.വിജയികൾക്ക് 50,000 രൂപയും ട്രോഫിയും റണ്ണറപ്പിന് 30,000 രൂപയും ട്രോഫിയുമാണ് സമ്മാനം. വാർത്താ സമ്മേളനത്തിൽ അഡ്വ. ബി. ഗോപാലകൃഷ്ണൻ, സെക്രട്ടറി പി.എ. സന്തോഷ്, അനിൽ, വിനോദ്, സുരേഷ്‌കുമാർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |