തൃശൂർ : തലയെടുപ്പിൽ ഒന്നാമനായ കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഏക്കത്തുകയിൽ കടത്തിവെട്ടി തൃക്കടവൂർ ശിവരാജു. ചീരംകുളം പൂരത്തിന് ചൈതന്യ ക്ലബ്ബാണ് തൃക്കടവൂർ ശിവരാജുവിനെ 13,55,559 രൂപയ്ക്ക് ഒരു ദിവസത്തെ പൂരത്തിന് ഏക്കത്തിനെടുത്തത്.
നേരത്തെ ചാലിശേരി പൂരത്തിൽ പങ്കെടുക്കുന്നതിന് തെച്ചിക്കോട്ടുകാവിനെ 13 ലക്ഷം രൂപ നൽകി എഴുന്നള്ളിപ്പിന് കൊണ്ടുവന്നിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ ആനകളിൽ ഏറ്റവും തലയെടുപ്പുള്ള, ലക്ഷണമൊത്ത ആനയാണ് ശിവരാജു. കൊല്ലം ജില്ലയിലെ തൃക്കടവൂർ മഹാദേവർ ക്ഷേത്രത്തിലെ ആനയാണ്. അഞ്ചാം വയസിലാണ് കോന്നി റേഞ്ചിലെ അട്ടത്തോട് ഭാഗത്തെ ഒരു വാരിക്കുഴിയിൽ നിന്നുമാണ് ശിവരാജുവിനെ ലഭിച്ചത്. പിന്നീട്, കോന്നി ആനക്കൂട്ടിൽ നിന്നും ശിവരാജു തൃക്കടവൂർ മഹാദേവ ക്ഷേത്രത്തിലെത്തി. പത്തടിയിലേറെ ഉയരവുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |