തലയോലപ്പറമ്പ് : ചെമ്പ് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന വനിതകൾക്ക് സ്വയം തൊഴിലിനായുളള ടൂവീലർ വിതരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരൻ വിതരണോദ്ഘാടനം നിർവഹിച്ചു. മുൻ വർഷങ്ങളിൽ പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കയതിലൂടെ വനിതകൾ ആരംഭിച്ച സ്വയംതൊഴിൽ സംരംഭങ്ങൾ ചെമ്പ് ഗ്രാമപഞ്ചായത്തിലെ ഉത്തരവാദിത്വ ടൂറിസം രംഗത്ത് കൂടുതൽ മുന്നേറ്റം സൃഷ്ടിക്കാനായി. വൈസ് പ്രസിഡന്റ് കെ.കെ.രമേശൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സുനിൽ മുണ്ടയ്ക്കൽ, കെ.വി.പ്രകാശൻ, ഉഷ പ്രസാദ്, നിഷ വിജു, അസിസ്റ്റന്റ് സെക്രട്ടറി അജയ് ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |