ആലപ്പുഴ: ഫിറ്റ്നസും ഇൻഷുറൻസും പൊല്യൂഷൻ സർട്ടിഫിക്കറ്റുമില്ലാതെ പായുന്ന സർക്കാർ വാഹനങ്ങൾക്കും ഇനി പിടിവീഴും. ഇത്തരം നിയമ ലംഘനങ്ങൾ കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പ് പരിശോധന ശക്തമാക്കി. ജില്ലയിലെ സിവിൽ സ്റ്റേഷനുകൾ, മിനി സിവിൽ സ്റ്റേഷനുകൾ, താലൂക്ക് ഓഫീസുകൾ, തദ്ദേശ സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ ഉൾപ്പടെ മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ ഫിറ്റ്നസ് തകരാറുള്ളതും ഇൻഷുറൻസും പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്തതും ഉൾപ്പടെ എൺപതോളം വാഹനങ്ങൾ കണ്ടെത്തി. ആലപ്പുഴ ആർ.ടി.ഒ എ.കെ ദിലുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പിഴവുകൾ കണ്ടെത്തിയ വാഹനങ്ങളുടെ ഡ്രൈവർമാർ മുഖാന്തിരം വകുപ്പ് മേധാവികൾക്ക് നടപടികൾ സംബന്ധിച്ച് നോട്ടീസ് നൽകി. ഇൻഷുറൻസും ഫിറ്റ്നസുമില്ലാത്ത വാഹനങ്ങൾ റോഡിലിറക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്.വരും ദിവസങ്ങളിൽ വിവിധ സർക്കാർ വാഹനങ്ങളും കെ.എസ്.ആർ.ടി.സി വാഹനങ്ങളും പരിശോധനാ വിധേയമാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |