പന്മന : അഖിലേന്ത്ര്യ ഫുട്ബാൾ ഫെഡറേഷൻ ഗ്രാമീണ മേഖലകളിലെ കുട്ടികളെ മുഖ്യധാരയിലേക്ക് നടപ്പിലാക്കുന്ന ഗ്രാസ് റൂട്ട് ഫുട്ബാൾ പദ്ധതിയായ ബ്ലൂ കബ്സിൽ ഉൾപ്പെടുത്തി ചവറ സബ് ജില്ലാ കായിക മേളയുടെ വിജയികൾക്കുള്ള ട്രോഫികൾ കൈമാറി. 4 മുതൽ 12 വയസ് വരെയുള്ളവർക്കായുള്ള പദ്ധതിയാണ് ബ്ലൂ കബ്സ്.
പന്മന മനയിൽ ഫുട്ബാൾ അസോസിയേഷന്റെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.
മനയിൽ ഫുട്ബാൾ അസോസിയേസിയേഷൻ പ്രവാസി സെൽ ചെയർമാൻ ബിജു കണ്ണങ്കര , ചവറ എ.ഇ.ഒ അനിതയ്ക്ക് നൽകി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എം.എഫ്.എ പ്രസിഡന്റ് പന്മന മഞ്ജേഷ്, സെക്രട്ടറി എ.ആഷിം,സബ്. ജില്ല സപോർട്സ് സെക്രട്ടറി ജിഷ്ണു വി.ഗോപാൽ, പി.ടി.എ പ്രസിഡന്റ് എം.അജി , പ്രഥമാദ്ധ്യാപിക ആർ.ഗംഗാദേവി,
പ്രിൻസിപ്പൽ ജെ.ടി.ബിന്ദു, സീനിയർ അസിസ്റ്റന്റ് ജയചന്ദ്രൻ പിള്ള, സ്റ്റാഫ് സെക്രട്ടറി ഷിഹാബുദീൻ കുഞ്ഞ്, അദ്ധ്യാപകരായ വിളയിൽ ഹരികുമാർ ,ഷൈൻ കുമാർ, തുണ്ടിൽ നസീർ , നാസർ തേവലക്കര, അനീസ അൻസർ, മഞ്ജു, രേണുക എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |