ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ബി.ജെ.പിയുടെ നിയമസഭാ കക്ഷി യോഗം ഞായറാഴ്ച ചേരുമെന്ന് സൂചന. വിജയിച്ച 48 ബി.ജെ.പി സ്ഥാനാർത്ഥികളും ദേശീയ നേതൃത്വത്തിലെ മുതിർന്ന നേതാക്കളും പങ്കെടുക്കും. രണ്ട് ഉപമുഖ്യമന്ത്രിമാരെ നിയോഗിക്കുന്നത് നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്. കാബിനറ്റ് മന്ത്രിമാരെയും യോഗത്തിൽ തീരുമാനിച്ചേക്കും. ആംആദ്മി നേതാവ് അരവിന്ദ് കേജ്‌രിവാളിനെ തോൽപ്പിച്ച പർവേഷ് സാഹിബ് സിംഗ് വെർമ, ലോക്‌സഭാ എം.പിമാരായ മനോജ് തിവാരി, ഹർഷ് മൽഹോത്ര, ബാൻസുരി സ്വരാജ് എന്നിവരുടെ പേരുകൾ സജീവമാണ്. വിജേന്ദർ ഗുപ്‌ത, രേഖ ഗുപ്‌ത, അജയ് മഹാവർ, പവൻ ശർമ്മ, സതീഷ് ഉപാദ്ധ്യായ, മൻജീന്ദർ സിംഗ് സിർസ, അരവിന്ദർ സിംഗ് ലവ്‌ലി, രാജ്കുമാർ ചൗഹാൻ, ശിഖാ റായ് എന്നിവരുടെ പേരുകളും നേതൃത്വത്തിന് മുന്നിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |