തളിപ്പറമ്പ്: പുളിമ്പറമ്പ ആഷസ് കലാ സാംസ്കാരിക വേദി, തളിപ്പറമ്പ് ലയൺസ് ക്ലബ്, തളിപ്പറമ്പ് റോട്ടറി ക്ലബ്ബ്, തളിപ്പറമ്പ് റിക്രിയേഷൻ ക്ലബ്ബ് എന്നീ സംഘടനകളുടെ സഹകരണത്തോടെ മലബാർ കാൻസർ കെയർ സൊസൈറ്റിയുടെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച സൗജന്യ കാൻസർ നിർണ്ണയ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും തഹസിൽദാർ കെ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. കരിയിൽ രാജൻ അദ്ധ്യക്ഷത വഹിച്ചു. മലബാർ കാൻസർ കെയർ സൊസൈറ്റി പ്രസിഡന്റ് കൃഷ്ണനാഥ പൈ മുഖ്യ പ്രഭാഷണം നടത്തി. മെഡിക്കൽ ഓഫീസർ ഡോ. ഹർഷ ഗംഗാധരൻ ക്ലാസ് എടുത്തു. റിക്രിയേഷൻ ക്ലബ്ബ് പ്രസിഡന്റ് ഡോ. ഒ.വി. സനൽ, ലയൺസ് ക്ലബ് പ്രസിഡന്റ് സിത്താര സനൽ, റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ശ്രീധർ സുരേഷ്, പി.സി വിജയരാജൻ, സി.വി മോഹനൻ, ടി.വി രവിചന്ദ്രൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |