പത്തനംതിട്ട: പത്തനംതിട്ടയിൽ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ സി.ഐ.ടി.യു പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. പെരുനാട് മാമ്പാറ സ്വദേശി ജിതിനാണ് (36) മരിച്ചത്. രാത്രി പത്തോടെ പെരുനാട് മഠത്തുംമൂഴി കൊച്ചുപാലത്തിന് സമീപമായിരുന്നു സംഭവം. പരിക്കേറ്റ ജിതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ ഒരാൾ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കുറച്ചുപേരെ പെരുനാട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബൈക്കിന്റെ വെളിച്ചം മുഖത്തടിച്ചതുമായി ബന്ധപ്പെട്ട് ദിവസങ്ങൾക്കു മുമ്പുണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണ് ആക്രമണമെന്ന് പൊലീസ് പറഞ്ഞു. ജിതിന്റെ മൃതദേഹം പൊലീസ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്രി. പൊലീസ് അന്വേഷണമാരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |