കണ്ണൂർ: “ഹലോ... നമസ്തേ, നിങ്ങളുടെ സ്വന്തം എസ്.എൻ വോയ്സ് ” കലോത്സവ വേദിക്ക് ആവേശമായി മധുര മനോഹര ഗാനങ്ങളും ശബ്ദങ്ങളും എസ്.എൻ വോയ്സ് എന്ന റേഡിയോയിലൂടെ എപ്പോഴും ഒഴുകിക്കൊണ്ടിരിക്കുന്നു. വിദ്യാർത്ഥികൾ നടത്തുന്ന ഈ പ്രക്ഷേപണ പരിപാടി എപ്പോഴും സജീവമാണ്. നാല് ആർ.ജെസും ടെക്നിക്കൽ മെമ്പർമാരും ചേർന്ന ടീമാണ് ഇതിനു പിന്നിൽ. മത്സരങ്ങളിൽ പങ്കെടുത്തവരുടെയും ജേതാക്കളുടെയും അഭിമുഖങ്ങളും, ശ്രോതാക്കളുടെ ആവശ്യപ്രകാരമുള്ള ഗാനങ്ങളും പ്രക്ഷേപണം ചെയ്യുന്നുണ്ട്. തമാശയുടെയും കളിചിരികളുടെയും കൂടെ സമകാലീക പ്രസക്തിയാർന്ന കാര്യങ്ങൾ ചിറ്റ് ചാറ്റ് വിത്ത് ആർ.ജെ എന്ന പരിപാടിയിലൂടെ സംസാരിക്കാനും ഇവർ മറക്കാറില്ല. നിരന്തരം സജീവായ ശബ്ദങ്ങൾക്ക് പിന്നിൽ വിദ്യാർത്ഥി ആർ.ജെ മാരായ ദേവിക, ജുമാന, ഹസ്ന, ദിയ എന്നിവരാണ്. ഇവർക്ക് സാങ്കേതിക സഹായവുമായി ഹരിഗോവിന്ദും ശ്യാന്തുലുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |