കണ്ണൂർ: ഹാർമോണിയത്തിൽ മനോഹര ശ്രുതി മീട്ടി ഒന്നാം സ്ഥാനം നേടിയ അമൽ പ്രേം കാരിക്കേച്ചറിലും ഒന്നാമനാണ്. കഴിഞ്ഞദിവസം ഐ.എം വിജയന്റെ ജീവനുള്ള കാരിക്കേച്ചർ വരച്ചാണ് ഒന്നാമതെത്തിയത്. കലോത്സവ വേദികൾക്ക് മാത്രമായി പഠിച്ച ഹാർമോണിയത്തിലും ഒന്നാമതായതിൽ ഇരട്ടി സന്തോഷത്തിലാണ് പയ്യന്നൂർ കോളജിലെ മൂന്നാം വർഷ ബി.എ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയായ അമൽ.
അമ്മയുടെ നിർബന്ധ പ്രകാരം ചെറുപ്പം മുതൽ കീബോഡ് പഠിക്കുന്നുണ്ടെങ്കിലും മത്സരത്തിന് വേണ്ടി ഈയടുത്താണ് ഹാർമോണിയം പരിശീലിച്ചത്. കീബോർഡിൽ കൈ തെളിഞ്ഞ അമലിന് ഹാർമോണിയം വേഗം വഴങ്ങി. സി.വി അനു, ജോയ് പിലാത്തറ എന്നിവരുടെ കീഴിലാണ് കീ ബോർഡ് പഠിച്ചത്. പാട്ടുകാരിയായ അമ്മയുടെ നിർബന്ധം ജീവിതത്തിൽ വഴിത്തിരിവുണ്ടാക്കിയതിന്റെ സന്തോഷത്തിലാണ് ഈ കലാകാരൻ. കലാരംഗത്ത് തന്നെ അറിയപ്പെടണമെന്നാണ് അമലിന്റെ ആഗ്രഹം. സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിലും ഈ കലാകാരൻ സജീവമാണ്. ബക്കളം സ്വദേശിയാണ്. അച്ഛൻ: പ്രേമരാജൻ അമ്മ: കെ.വി അനിത.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |