ഓയൂർ : ആശാ വർക്കർമാർ തിരികെ ജോലിക്ക് പ്രവേശിച്ചിക്കണമെന്നും അല്ലെങ്കിൽ പകരം ആളെ നിയമിക്കുമെന്നും ഭീഷണപ്പെടുത്തി സർക്കാർ ഇറക്കിയ സർക്കുലർ കത്തിച്ച് പ്രതിക്ഷേധിച്ചു.കെ.പി.സി.സി ആഹ്വാന പ്രകാരം പൂയപ്പള്ളി പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധം ചാത്തന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജുവിശ്വരാജൻ ഉദ്ഘാടനം ചെയ്തു. പൂയപ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മൈലോട് പ്രസന്നകുമാർ അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.മായ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ചെങ്കുളം ബി.ബിനോയി, പി.ഒ മാണി,രാജു ചാവടി,ഹംസ റാവുത്തർകൊട്ടറ വാസുദേവൻ പിള്ള, സി.വൈ.റോയി,ഗീതാജോർജ്,വിഷ്ണു നമ്പൂതിരി തുടങ്ങിയവർ സംസാരിച്ചു.
പ്രതിഷേധ പരിപാടിയ്ക്ക് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വിനീതാ ജോൺസൺ,ബിന്ദു, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ വിപിൻ റോയി, ഷാജൻ ജോർജ്ജ്, ഫിലിപ്പ്, ജോൺസൺ,സാജൻ തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |