കൊച്ചി: എറണാകുളം മേനക ജംഗ്ഷനിൽ ബസുകൾക്കിടയിൽപ്പെട്ട് ബൈക്ക് യാത്രിക മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. മത്സരയോട്ടത്തിനിടെയാണ് അപകടമെന്നാണ് പ്രാഥമിക വിവരം.തോപ്പുംപടി സ്വദേശിനിയായ സനിതയാണ് (36) മരിച്ചത്. സനിതയും ഭർത്താവും സഞ്ചരിച്ച ബൈക്കിൽ പിറകിൽ നിന്ന് വന്ന ബസ് ഇടിക്കുകയായിരുന്നു.
ഒരേ ഉടമയുടെ രണ്ട് ബസുകളാണ് മത്സരയോട്ടം നടത്തിയത്. പരിക്കേറ്റ ഇരുവരെയും ഉടനെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും സനിതയുടെ ജീവൻ രക്ഷിക്കാനായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |