ചെന്നൈ: തെന്നിന്ത്യൻ വനിതാ സൂപ്പർ സ്റ്റാർ നയൻ താരയും ഭർത്താവ് വിഗ്നേഷ് ശിവനും ചേർന്നൊരുക്കിയ സ്റ്റുഡിയോ അതിമനോഹരം. ചെന്നൈ വീനസ് കോളനിയിലാണ് സ്റ്റുഡിയോ. 7000 സ്‌ക്വയർഫീറ്റ് വിസ്തൃതിയുണ്ട്. പഴയ ബംഗ്ലാവ് വാങ്ങി സ്റ്റുഡിയോയാക്കുകയായിരുന്നു.
ഇരുവരും ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഹോം കം സ്റ്റുഡിയോയുടെ വിശേഷങ്ങൾ പങ്കുവച്ചു. വിശാല കോൺഫറൻസ് ഹാൾ, അതിഥികൾക്ക് വിശ്രമിക്കാൻ വിസ്തൃത ലിവിംഗ് സ്പേസ്, ഓപ്പൺ സ്പേസ് ഡൈനിംഗ്, ബഡ് റൂമുകൾ, മീറ്റിംഗ് റൂമുകൾ, അടുക്കള എന്നിവയെല്ലാം സ്റ്റുഡിയോയിലുണ്ട്. മരത്തിൽ തീർത്ത ശില്പങ്ങളും പരമ്പരാഗത രീതിയിലുള്ള കൊത്തുപണിയുമൊക്കെ സ്റ്റുഡിയോയ്ക്ക് കൂടുതൽ സൗന്ദര്യം നൽകുന്നു. തേക്കാണ് മുഴുവനും.
കൊളോണിയൽ നിർമ്മിതിയായ ബംഗ്ളാവിന്റെ തനതു സൗന്ദര്യം നിലനിറുത്തിയതാണ് മറ്റൊരു സവിശേഷത. സൂര്യപ്രകാശം പരാമാവധി കിട്ടത്തക്കവിധം വലിയ ജന്നലുകളാണ്. ലിനൻ തുണിയാലാണ് കർട്ടൻ. ഈറ്റയിൽ തീർത്ത ഷെയ്ഡാണ് ലൈറ്റുകൾക്ക് നൽകിയിട്ടുള്ളത്. ടെറസിൽ മുള കൊണ്ട് നിർമ്മിച്ച ഫർണിച്ചറാണ് മറ്റൊരു സൗന്ദര്യം. ഇവിടെ കഫറ്റേരിയയുമുണ്ട്.
ബംഗ്ലാവിന്റെ ആത്മാവ് ചോരാതെ സ്റ്റുഡിയോ ഡിസൈൻ ചെയ്യണമെന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ടായിരുന്നു. അതിൽ വിജയിച്ചെന്നാണ് കരുതുന്നത്
- നയൻതാര
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |