ന്യൂഡൽഹി : വോട്ടെടുപ്പ് പൂർത്തിയായി 48 മണിക്കൂറിനകം വോട്ടുകണക്ക് പുറത്തുവിടണമെന്ന ആവശ്യം പരിശോധിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് സുപ്രീംകോടതി നിർദ്ദേശം. അസോസിയേഷൻ ഫോർ ഡെമോക്രാറ്രിക് റിഫോംസും തൃണമൂൽ കോൺഗ്രസ് രാജ്യസഭാ എം.പി മഹുവ മൊയിത്രയും സമർപ്പിച്ച ഹർജി പരിഗണിക്കവെയാണിത്. വോട്ടുകണക്കുള്ള ഫോം 17സി (പാർട്ട്-ഒന്ന്) കമ്മിഷൻ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു. ഹർജിക്കാരെ കേൾക്കാൻ തയ്യാറാണെന്ന് കമ്മിഷന്റെ അഭിഭാഷകൻ അറിയിച്ചു. ഇതോടെ, ഹർജിക്കാർ പത്ത് ദിവസത്തിനകം തിരഞ്ഞെടുപ്പ് കമ്മിഷന് നിവേദനം നൽകണമെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിർദ്ദേശിച്ചു. കമ്മിഷൻ ഹിയറിംഗ് നടത്തണം. ഹർജികൾ ജൂലായ് 28ന് വീണ്ടും പരിഗണിക്കാമെന്ന് വ്യക്തമാക്കി. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ടുകണക്കുകളിൽ തിരിമറി സംശയിച്ചാണ് ഹർജിക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |