തിരുവനന്തപുരം: അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയും ഇവിടത്തെ ചില വൻകിട രാഷ്ട്രീയ പാർട്ടികളുടെ തിരഞ്ഞെടുപ്പു ഫണ്ടും തമ്മിൽ വലിയ ബന്ധമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.ആഭ്യന്തരവകുപ്പിന്റെ ധനാഭ്യർത്ഥന ചർച്ചയ്ക്ക് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
2023 മേയിൽ കൊച്ചി തീരത്തോടു ചേർന്ന് 2,500 കിലോയും, 2024 ഫെബ്രുവരിയിൽ ഗുജറാത്ത് തീരത്തോടു ചേർന്ന് 3,300 കിലോയും, 2024 നവംബറിൽ ആൻഡമാൻ തീരത്തോടു ചേർന്ന് 6,000 കിലോയും മയക്കുമരുന്ന് പിടികൂടി.കടലിലൂടെ പല ദിക്കുകളിൽ നിന്ന് ഇന്ത്യയിലേക്കു മയക്കുമരുന്ന് നിർബാധം വരുന്നു.ഇതിന്റെ പിന്നിൽ അന്താരാഷ്ട്ര മാഫിയകളുണ്ട്. വിമാനത്തിലൂടെയും കപ്പലിലൂടെയും ഇന്ത്യയിലേക്കു വരുന്ന മയക്കുമരുന്ന് തടയുന്നില്ല
കപ്പലിലും വിമാനത്തിലും വൻതോതിൽ മയക്കുമരുന്ന് വന്നിറങ്ങുന്നത് അറിഞ്ഞില്ലെന്നു രാജ്യരക്ഷാ ചുമതലയുള്ള ഭരണാധികാരികൾക്ക് എങ്ങനെ പറയാനാവും.എന്നാൽ കേരളത്തിലെ പൊലീസും എക്‌സൈസും മറ്റു ഇക്കാര്യത്തിൽ മാതൃകാപരമായ ഇടപെടലുകളാണ് നടത്തുന്നത്.
ഒരു പ്രത്യേക രാഷ്ട്രീയം അന്താരാഷ്ട്ര മയക്കുമരുന്നു കള്ളക്കടത്തിനു നേർക്കു കണ്ണടച്ചിരിക്കുന്നു. മറ്റൊരു രാഷ്ട്രീയം അതിനെ ഇഞ്ചിനിഞ്ചിനു നേരിടുന്നു.മയക്കുമരുന്നു കേസുകളിൽ ഇന്ത്യയിൽ ഏറ്റവുമധികം കൺവിക്ഷൻ റേറ്റുള്ളത് കേരളത്തിലാണ്. ദേശീയ ശരാശരി 78 ശതമാനം. കേരളത്തിലിത് 99ശതമാനത്തോളമാണ്. തമിഴ്നാട്ടിലിത് 92 ശമമാനമാണ്. ക്രമസമാധാനവും നിയമവ്യവസ്ഥയും ഉറപ്പുവരുത്തേണ്ട കേരളത്തിലെ സംവിധാനങ്ങൾ എത്ര കാര്യക്ഷമമായാണ് പ്രവർത്തിക്കുന്നത് എന്നാൽ, ഇന്ന് പ്രതിപക്ഷത്തിരിക്കുന്ന യു ഡി എഫ് മുൻപ് അധികാരത്തിലിരുന്നപ്പോൾ ഇതായിരുന്നില്ല അവസ്ഥ..പൊലീസ് തെറ്റ് ചെയ്താൽ നമ്മുടെ പൊലീസല്ലേ എന്ന് നോക്കില്ല.പൊലീസ് ഉദ്യോഗസ്ഥർ പ്രതിയാകുന്ന കേസുകളിൽ മുഖം നോക്കാതെ നടപടി സ്വീകരിച്ചിട്ടുണ്ട്. എട്ട് വർഷത്തിനുള്ളിൽ 108 പോലീസ് ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്നു പിരിച്ചു വിട്ടതായും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |