തിരുവനന്തപുരം: ഇന്നലെ കളക്ടറേറ്റിൽ പ്രത്യേക ശുചീകരണ യജ്ഞം നടക്കുകയായിരുന്നു. കളക്ടറേറ്റ് ശുചീകരണ ജീവനക്കാർക്ക് പുറമെ ഹരിതകർമ്മ സേനാംഗങ്ങളും,ശുചിത്വ മിഷൻ തൊഴിലാളികളും യജ്ഞത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. കൂടാതെ കളക്ടറേറ്റ് കോമ്പൗണ്ടിൽ പണി നടക്കുന്ന പുതിയ കെട്ടിടത്തിൽ നിർമ്മാണ തൊഴിലാളികളുമുണ്ടായിരുന്നു. കളക്ടറുടെ ഓഫീസിന് ഇടതുവശത്തെ കെട്ടിടത്തിലെ മുകൾ നിലയിലായിരുന്നു തേനീച്ചക്കൂട്.ശുചീകരണത്തിനിടെ തേനീച്ചക്കൂട് ഇളകിയതെന്നാണ് അഭ്യൂഹം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |