മാന്നാർ: കുട്ടമ്പേരൂർ ഊട്ടുപറമ്പ് എം.എസ്.സി.എൽ.പി സ്കൂളിന്റെ 147-ാം വാർഷികം 'കലാസാഗര' സ്കൂൾ ലോക്കൽ മാനേജർ ഫാ.ജോർജ് കോട്ടപ്പുറം ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് കെ.എസ്.ചന്ദ്രലേഖ അദ്ധ്യക്ഷത വഹിച്ചു. കാർത്തികപ്പള്ളി എക്സൈസ് ഇൻസ്പെക്ടർ വി.അരുൺകുമാർ മുഖ്യപ്രഭാഷണം നടത്തി. പൂർവ്വ വിദ്യാർത്ഥി ഫാ.മാത്യൂസ് മാത്തുണ്ണി അനുഗ്രഹപ്രഭാഷണം നടത്തി. മുൻ ഹെഡ്മിസ്ട്രസ്സ് വി.എസ്സ് ജെസി, മുൻ അദ്ധ്യാപിക മറിയാമ്മ സി.കുര്യൻ, കുടുംബശ്രീ കമ്മ്യൂണിറ്റി കൗൺസിലർ പ്രജിത, യോഗ ഇൻസ്ട്രക്ടർ ഡോ.സുധപ്രിയ, മഹാത്മജിസ്മാരക വായനശാലാ പ്രസിഡൻ്റ് പി.എൻ.ശെൽവരാജൻ, ലിജിൻ, ഹെഡ്മിസ്ട്രസ്സ് ടി.ജെ.അൽഫോൻസ , അദ്ധ്യാപിക സോണിയ പി.ജോൺ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |