തിരുവൻവണ്ടൂർ : നന്നാട് കോട്ടയത്തുകാവ് ഭദ്രകാളീക്ഷേത്രത്തിലെ മീനഭരണി മഹോത്സവവും ഭാഗവത സപ്താഹ യജ്ഞവും 21ന് ആരംഭിക്കും ഏപ്രിൽ ഒന്നിന് സമാപിക്കും. ഹരികൃഷ്ണൻ മല്ലപ്പള്ളിയാണ് യജ്ഞാചാര്യൻ. ശൂരനാട് സുനിൽ ,പെരുമ്പുഴ സരുൺ എന്നിവർ യജ്ഞ പൗരാണികരും. 23ന് രാവിലെ 6 മുതൽ അഖണ്ഡനാമജപം , 24ന് രാവിലെ 6ന് മേൽശാന്തി പരമേശ്വരര് ഗോവിന്ദൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഭദ്രദീപപ്രതിഷ്ഠ. 8 മുതൽ ഭാഗവത പാരായണം. 26 ന് വൈകിട്ട് 7.30 ന് മുടിയേറ്റ്. 29 ന് രാത്രി 7ന് തിരുവാതിര. ഏപ്രിൽ ഒന്നിന് രാവിലെ 9ന് പൊങ്കാല ,വൈകിട്ട് 5.30ന് തിരുവൻവണ്ടൂർ മഹാക്ഷേത്രത്തിലേക്ക് എഴുന്നെള്ളത്ത് രാത്രി 7ന് എതിരേൽപ്പ് ഘോഷയാത്ര.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |