ഏഴംകുളം : ഏഴംകുളം ഗവ.എൽ.പി സ്കൂൾ വാർഷികാഘോഷം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അനിൽ നെടുമ്പള്ളിൽ അദ്ധ്യക്ഷത വഹിച്ചു. ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആശ.വി.എസ് മുഖ്യപ്രഭാഷണം നടത്തി. അവാർഡ് വിതരണം പഞ്ചായത്ത് അംഗം രാധാമണി ഹരികുമാറും കൈയെഴുത്ത് പുസ്തക പ്രകാശനം പഞ്ചായത്തംഗം അഡ്വ.എ.താജുദ്ദീനും നിർവഹിച്ചു. ഹെഡ്മാസ്റ്റർ ഇൻ ചാർജ് ശ്രീകല.എം.ഡി, പറക്കോട് ബ്ലോക്ക് അംഗം മഞ്ജു.എം, ഷീജ.എസ്, ബാബുജോൺ, ഷമിൻ.എ.എസ്, രജിത ജയ്സൺ, സദാനന്ദൻ.സി, ദിലീപ് കുമാർ.എസ്, പ്രിയാബിജു, സതീഷ് കുമാർ.കെ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |