കലഞ്ഞൂർ : ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ പഠനോത്സവം 'ആർജിതം 2025' വാർഡ് അംഗം രമാസുരേഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് രാജേഷ്.എസ് അദ്ധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയർമാൻ പ്രസാദ് ലൂയിസ്, മദർ പി.ടി.എ പ്രസിഡന്റ് ബിന്ദു അമ്പിളി, പ്രധാന അദ്ധ്യാപിക ലേഖ , സീനിയർ അദ്ധ്യാപകൻ ലാൽ വർഗീസ് എന്നിവർ സംസാരിച്ചു. ശാസ്ത്രം, ഭാഷ,ഗണിതം, സാമൂഹ്യ ശാസ്ത്രം എന്നീ വിഷയങ്ങളിൽ പരീക്ഷണങ്ങൾ, കാവ്യാലാപനം, ഡിബേറ്റ്, ഗണിത തിരുവാതിര, പാനൽ ചർച്ച, ഗണിത നാടകം, സയൻസ് റോൾപ്ലേ , പ്രസംഗം, മൈം എന്നീപരിപാടികൾ നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |