കൊല്ലം: പടിഞ്ഞാറേ കല്ലട വില്ലേജിൽ വലിയപാടം ഇ.എം.എസ് ഗ്രന്ഥശാല ആൻഡ് വായനശാല, എം.നിസാർ പഠന കേന്ദ്രം എന്നിവ സംയുക്തമായി നൽകുന്ന അഞ്ചാമത് എം.നിസാർ സാഹിത്യ പുരസ്‌കാരം എഴുത്തുകാരി ഗിരിജ പ്രദീപിന്റെ നക്ഷത്രങ്ങൾക്കിടയിൽ മിന്നാമിനുങ്ങ്" എന്ന ബാലസാഹിത്യ കഥാസമാഹാരത്തിന് ലഭിച്ചു. 10000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം ഈമാസം 30 വൈകിട്ട് 6ന് കൊല്ലം പടിഞ്ഞാറേ കല്ലട മായാറാം എസ്റ്റേറ്റിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. ജൂറി അംഗങ്ങളായ ചവറ കെ.എസ്.പിള്ള, എസ്.ആർ. ലാൽ, ഇഞ്ചക്കാട് ബാലചന്ദ്രൻ, കെ.എസ് വീണ എന്നിവരാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. പുരസ്കാര സമിതി കൺവീനർ പി. രഘുകുമാർ, സെക്രട്ടറി കെ. രഘു, പ്രസിഡന്റ് ഷാജി ഡെന്നിസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |