പൂവാർ: എം.ഡി.എം.എയുമായി ബൈക്കിലെത്തിയ രണ്ടുപേരെ സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടി. പാറശാല കോഴിവിള സ്വദേശി സൽമാൻ (23), വള്ളക്കടവ് സ്വദേശി സിദ്ധിക് (34) എന്നിവരെയാണ് പിടികൂടിയത്. ഇവരിൽ നിന്ന് 21ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. പിടിയിലായ സൽമാൻ പാറശാലക്ക് സമീപത്തെ ലാ കോളേജിലെ രണ്ടാം സെമസ്റ്റർ വിദ്യാർത്ഥിയാണ്. ബാംഗ്ലൂരിൽ നിന്ന് ശേഖരിച്ച എം.ഡി.എം.എ ബസിൽ നാഗർകോവിലിൽ എത്തിച്ച് അവിടെനിന്ന് ബൈക്കിൽ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് കോവളം കാരാട് ബൈപ്പാസിന്റെ തിരിപുറം മണ്ണക്കല്ലിൽവെച്ച് എക്സൈസ് സംഘം പിടികൂടിയത്.
സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌കോഡിലെ ഉദ്യോഗസ്ഥരും തിരുവനന്തപുരം എക്‌സൈസ് ഐ.ബി യൂണിറ്റും തിരുപുറം റെയിഞ്ചിലെ ഉദ്യോഗസ്ഥരും ബുധനാഴ്ച ഉച്ചയോടെയാണ് ബൈപ്പാസിൽ പരിശോധനക്കെത്തിയത്. എക്സൈസ് ഇൻസ്‌പെക്ടർ കെ.വി.വിനോദ്, ടി.ആർ. മുകേഷ് കുമാർ, അസി. എക്‌സൈസ് ഇൻസ്‌പെക്ടർ ബിജുരാജ്, തിരുപുറം റേഞ്ച് ഇൻസ്‌പെക്ടർ രതീഷ് തുടങ്ങിയവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |