വെഞ്ഞാറമൂട്: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ മൊഴി മാറ്റി പ്രതി അഫാന്റെ മാതാവ് ഷെമി. തന്നെ അക്രമിച്ചത് അഫാൻ തന്നെയെന്ന് ഷെമി ഒടുവിൽ സമ്മതിക്കുകയായിരുന്നു. ഇതിനു മുൻപ് കട്ടിലിൽ നിന്ന് വീണപ്പോൾ പരിക്കേറ്റെന്നായിരുന്നു മൊഴി നൽകിയിരുന്നത്.
’ഉമ്മ എന്നോട് ക്ഷമിക്കണം’ എന്നു പറഞ്ഞാണ് അഫാൻ പിന്നിൽ നിന്ന് ഷാൾ കൊണ്ട് കഴുത്ത് ഞെരിച്ചത്. കഴുത്തിൽ ഷാൾ മുറുക്കിയപ്പോൾത്തന്നെ ബോധം പോയി. ബോധം വന്നപ്പോൾ പൊലീസുകാർ ജനൽ തകർക്കുന്നതാണ് കണ്ടതെന്നാണ് ഷെമിയുടെ പുതിയ മൊഴി.
കിളിമാനൂർ സി.ഐ ബി.ജയൻ ചൊവ്വാഴ്ച രാത്രി മൊഴി രേഖപ്പെടുത്തിയപ്പോഴായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്.
അഫാൻ ആക്രമിച്ചതിൽ ജീവിച്ചിരിക്കുന്ന ഒരാൾ ഷെമി മാത്രമാണ്.അതിനാൽ ഷെമിയുടെ മൊഴി നിർണായകമാണ്. ഭർത്താവ് അറിയാതെ 35 ലക്ഷം രൂപയുടെ കടമുണ്ട്. 50,000 രൂപ തിരിച്ചു കൊടുക്കേണ്ട ദിവസമാണ് സംഭവം നടന്നത്.
പണം ചോദിച്ച് തട്ടത്തുമലയിലെ ബന്ധുവീട്ടിൽ പോയപ്പോൾ അധിക്ഷേപം നേരിട്ടു.ഇത് അഫാന് സഹിക്കാനായില്ലെന്നും ഷെമി പറഞ്ഞു.ആത്മഹത്യ ചെയ്യാൻ നിശ്ചയിച്ചിരുന്നതായും അതിനായി ഇളയ മകനുമൊത്ത് യൂട്യൂബിൽ വീഡിയോകൾ കണ്ടിരുന്നുവെന്നും ഷെമി പൊലീസിനോട് പറഞ്ഞു. അവസാനഘട്ട തെളിവെടുപ്പ് കഴിഞ്ഞ് വെഞ്ഞാറമൂട് പൊലീസ് കഴിഞ്ഞ ദിവസം അഫാനെ കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |