തിരുവനന്തപുരം; ആശ വർക്കർമാരുടെ ഓണറേറിയം വർദ്ധിപ്പിക്കുന്നതിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. എൽ.ഡി.എഫ് യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ആശ വർക്കർമാരുടെ ഓണറേറിയം കേന്ദ്രസർക്കാർ വർദ്ധിപ്പിക്കുന്നതിന് അനുസരിച്ച് സംസ്ഥാന സർക്കാരും വർദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി യോഗത്തിൽ അറിയിച്ചു. ആശാ വർക്കർമാരുടെ സമരം തീർക്കണമെന്ന് ആർ.ജെ.ഡി യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. സമരം തീർക്കാൻ ഇടപെടൽ വേണമെന്ന് സി.പി.ഐയും ആവശ്യപ്പെട്ടു. ഇതിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ മറുപടി.
അതേസമയം ഇന്ന് മുതൽ നിരാഹാര സമരം ആരംഭിച്ച ആശാവർക്കർമാർക്ക് പൂർണ പിന്തുണ നൽകി യു.ഡി.എഫ് രംഗത്തെത്തി. നിയമസഭ ബഹിഷ്കരിച്ച് യു.ഡി.എഫ് എം.എൽ.എമാർക്കൊപ്പം ആശാവർക്കർമാരുടെ സമരപ്പന്തലിലെത്തിയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. സമരം തീർക്കാൻ മുഖ്യമന്ത്രി മുൻകൈ എടുക്കണമെന്ന് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. മന്ത്രിമാർ തുടക്കം മുതൽ സമരത്തെ അധിക്ഷേപിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |