ഇരിട്ടി: പൾസർ ബൈക്കിൽ കടത്തുകയായിരുന്ന 12 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി യുവാവ് പിടിയിൽ
ഇരിട്ടി റെയ്ഞ്ച് പ്രിവന്റീവ് ഓഫീസർ പി.വി.സുലൈമാന്റെ നേതൃത്വത്തിൽ ഇരിട്ടി തന്തോട് ഭാഗത്ത് നടത്തിയ പരിശോധനയിൽ ബജാജ് പൾസർ 150 ബൈക്കിൽ കടത്തിയ 12 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി ചാവശ്ശേരി പറയനാട്ടിലെ എ മഹേഷിനെ(38) അറസ്റ്റ് ചെയ്യുകയായിരുന്നു. മദ്യവിൽപന നടത്തിയതിനടക്കം ഇയാളുടെ പേരിൽ നിരവധി അബ്കാരി കേസുകൾ ഉള്ളതായി ഇരിട്ടി എക്സൈസ് അറിയിച്ചു. പി.ഒ.ഗ്രേഡ് ഷൈബി കുര്യൻ , സിവിൽ എക്സൈസ് ഓഫീസർമാരായ പി.ജി.അഖിൽ , കെ.കെ.രാഗിൽ , സി.വി.പ്രജിൽ എന്നിവരുടെ. നേതൃത്വത്തിലാണ് അനധികൃത മദ്യകടത്ത് പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |