കാഞ്ഞങ്ങാട്: പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി സ്ഥാപകൻ ഡോ.എൻ.പി.രാജന്റെ അഞ്ചാം ചരമവാർഷികവും അവാർഡ് വിതരണവും സ്‌നേഹഭവനം താക്കോൽ കൈമാറ്റവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അടമ്പിൽ മധുവിന്റെ കുടുംബത്തിനുള്ള സ്‌നേഹഭവനത്തിന്റെ താക്കോൽ ചടങ്ങിൽ കൈമാറി.ന്യൂറോളജിസ്റ്റ് ഡോ.എസ് മീനാകുമാരി, ഹെഡ് നഴ്സ് എ.ഹസീന, പി.രഞ്ജിനി , ഖലീഫ ഉദിനൂർ എന്നിവർക്കുള്ള പുരസ്കാരങ്ങൾ നഗരസഭാ ചെയർപേഴ്സൺ കെ.വി.സുജാത വിതരണം ചെയ്തു. സി കുഞ്ഞിരാമൻനായർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.കെ.കെ.നാരായണൻ അനുസ്മരണ പ്രഭാഷണം നടത്തി. 50 നിർദ്ധന കുടുംബങ്ങൾക്കുള്ള ഭക്ഷധാന്യകിറ്റ് കരിന്തളം നാരായണൻ വിതരണം ചെയ്തു. എൻ.സുരേഷ് പുരസ്‌കാര ജേതാക്കളെ പരിചയപ്പെടുത്തി. കൗൺസിലർ കെ.വി.സുശീല, വി.വി.രമേശൻ, എം.ശ്രീകണ്ഠൻ നായർ, ടി.പത്മനാഭൻ, പി.ശ്യാംപ്രസാദ്, എൻ.ഗോപി , ഡോ.കൃഷ്ണകുമാരി, മല്ലികരാജൻ, പി.പി.രാജു, പി നളിനി, പി.വി.ബാലൻ, പി.രവിന്ദ്രൻ എന്നിവർ സംസാരിച്ചു. കെ.ടി.ജോഷി മോൻ സ്വാഗതവും സി എ.പീറ്റർ നന്ദിയും പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |