ബെയിൻ കാപ്പിറ്റലിന് 4,385 കോടി രൂപയ്ക്ക് 18 ശതമാനം ഓഹരി പങ്കാളിത്തം
കൊച്ചി: കേരളത്തിലെ പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാൻസിൽ 18 ശതമാനം ഓഹരികൾ 4,385 കോടി രൂപയ്ക്ക് വാങ്ങാൻ ആഗോള നിക്ഷേപ സ്ഥാപനമായ ബെയിൻ കാപ്പിറ്റലുമായി ധാരണയിലെത്തി. ഇതോടെ മണപ്പുറം ഫിനാൻസിന്റെ സംയുക്ത ഓഹരി പ്രോമോട്ടറായി ബെയിൻ മാറും. ഓഹരിയൊന്നിന് 236 രൂപ നിരക്കിലാണ് മണപ്പുറം ഫിനാൻസിന്റെ നിയന്ത്രണം ബെയിൻ കാപ്പിറ്റൽ ഏറ്റെടുക്കുന്നത്. ഇതോടൊപ്പം മണപ്പുറം ഫിനാൻസിന്റെ 26 ശതമാനം അധിക ഓഹരികൾ ഓപ്പൺ ഓഫറിലൂടെ വിറ്റഴിക്കുന്നതിനാൽ ബെയിൻ കാപ്പിറ്റലിന്റെ ഓഹരി പങ്കാളിത്തം 40 ശതമാനമായി ഉയർന്നേക്കും. ഇതോടെ വി.പി നന്ദകുമാർ അടക്കമുള്ള നിലവിലുള്ള പ്രൊമോട്ടർമാരുടെ ഓഹരി പങ്കാളിത്തം 28.9 ശതമാനമായി കുറയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |