കോട്ടയം: സാമൂഹിക പ്രതിബദ്ധതാ പ്രവർത്തനങ്ങളുടെ ഭാഗമായി ഉഴവൂർ മദർ തെരേസ സെപ്ഷ്യൽ സ്‌കൂളിലെ ചിൽഡ്രൻസ് പാർക്കിലേയ്ക്ക് വിനോദ ഉപകരണങ്ങൾ വിതരണം ചെയ്ത് മണപ്പുറം ഫൗണ്ടേഷൻ. 1.25 ലക്ഷത്തോളം രൂപയുടെ ഉപകരണങ്ങളാണ് വിതരണം ചെയ്തത്.
മദർ തെരേസ സെപ്ഷ്യൽ സ്‌കൂൾ ഡയറക്ടർ അന്നമ്മ തോമസ്, പ്രിൻസിപ്പൽ ബിബിൻ തോമസ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ രാജീവ് ജോസഫ്, മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ ജോർജ് ഡി. ദാസ്, സി.എസ്.ആർ മേധാവി ശിൽപ്പ ട്രീസ സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |