തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ ഇഡി കുറ്റപത്രം സമർപ്പിച്ചു. കേസിൽ പൊലീസിന്റെ കണ്ടെത്തൽ തള്ളിക്കൊണ്ടാണ് ഇഡിയുടെ കുറ്റപത്രം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബി ജെ പി പണം എത്തിച്ചെന്ന പൊലീസിന്റെ കണ്ടെത്തലാണ് ഇ ഡി തള്ളിയത്.
കേസിൽ ആകെ 23 പ്രതികളാണ് ഉള്ളത്. കലൂർ പിഎംഎൽഎ കോടതിയിലാണ് ഇഡി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ തുടരന്വേഷണത്തിന് സാദ്ധ്യതയില്ലെന്നും ബി ജെ പിയുടെ പണമാണ് എന്നതിന് തെളിവില്ലെന്നും ഇ ഡി കോടതിയെ അറിയിച്ചു.
2021 ഏപ്രിൽ മൂന്നിന് പുലർച്ചെ കോഴിക്കോടു നിന്ന് കൊച്ചിയിലേക്ക് കൊണ്ടുവന്ന കുഴൽപ്പണം ദേശീയപാതയിൽ കൊടകര വച്ച് ഒരു സംഘം കാർ തടഞ്ഞുനിറുത്തി തട്ടിയെടുക്കുകയായിരുന്നു. 25 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കാറുടമ പരാതി നൽകിയതെങ്കിലും പൊലീസിന്റെ അന്വേഷണത്തിൽ 3.5 കോടി രൂപ നഷ്ടപ്പെട്ടെന്ന് കണ്ടെത്തിയിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിൽ ചെലവഴിക്കാൻ ബിജെപിയുടെ കർണാടക ഘടകം കൊടുത്തുവിട്ട കള്ളപ്പണമാണിതെന്ന് ആരോപണമുയർന്നെങ്കിലും ബിജെപി ഇത് തള്ളിയിരുന്നു. ബി ജെ പിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണ് കോടികൾ വരുന്ന കുഴൽപ്പണമായി എത്തിച്ചതെന്ന് കേസിലെ സാക്ഷിയും ബിജെപി ഓഫീസ് മുൻ സെക്രട്ടറിയുമായ തിരൂർ സതീഷ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |