കോഴിക്കോട് : കടൽക്കാഴ്‌ചകളുടെ കൗതുകവുമായി അറേബ്യൻ സീ പ്രദർശന വിപണന മേളയ്ക്ക് 28ന് ബീച്ച് മറെെൻ ഗ്രൗണ്ടിൽ തുടക്കമാകും.
ശിതീകരിച്ച പവലിയനിൽ ഒരുക്കുന്ന പ്രദർശന - വിപണന മേള വെെകിട്ട് ഏഴിന് സിനിമാതാരം നമിത പ്രമോദ് ഉദ്ഘാടനം ചെയ്യും.3 അടി നീളമുള്ള സ്വർണ മത്സ്യവും ആഫ്രിക്കൻ കാടുകളിൽ മാത്രം കണ്ടുവരുന്ന അനാക്കോണ്ടയും ഉൾപ്പെടെയുണ്ടാകും. അഞ്ച് വയസിനു മുകളിലുള്ളവർക്ക് 150 രൂപയാണ് ടിക്കറ്റ് നിരക്ക്. പ്രവൃത്തി ദിവസങ്ങളിൽ ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെയും അവധി ദിവസങ്ങളിൽ രാവിലെ 11 മുതൽ രാത്രി 10 വരെയുമാണ് പ്രദർശനമെന്ന് സംഘാടകരായ വിനോദ് കാഞ്ഞങ്ങാട്, സജ്ജാദ്, സുധീർ കോയ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |