ന്യൂഡൽഹി: പഠനത്തിനും ജോലിക്കും സന്ദർശനത്തിനും യു.കെ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ പോകാനാഗ്രഹിക്കുന്നവർക്ക് തിരിച്ചടി. വിസ നിരക്കിലും ട്യൂഷൻ ഫീസിലും 13 ശതമാനം വരെ വർദ്ധനയാണ് ഇരു രാജ്യങ്ങളും ഈ മാസം മുതൽ നടപ്പിലാക്കുക. യു.കെയിൽ ആറു മാസ സ്റ്റാൻഡേർഡ് വിസിറ്റിംഗ് വിസ ഫീസ് 115ൽ നിന്ന് 127 പൗണ്ടാവും. സ്റ്റുഡന്റ് വിസയ്ക്ക് 490 പൗണ്ടിൽ നിന്ന് 524 പൗണ്ടുമാകും. സർവകലാശാല ട്യൂഷൻ ഫീസും ഉയരും. പ്രതിവർഷം 9250 പൗണ്ട് എന്നത് 10,500 പൗണ്ടായി ഉയരും. ഓസ്ട്രേലിയൻ സ്റ്റുഡന്റ് വിസ തുക 1600 ഓസ്ട്രേലിയൻ ഡോളറിൽ നിന്ന് 1808 ഡോളറാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |