തിരുവനന്തപുരം:കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ (സിവിൽ),അസിസ്റ്റന്റ് ഡയറക്ടർ (മേഖലാ ശാസ്ത്ര കേന്ദ്രം, ചാലക്കുടി),അസിസ്റ്റന്റ് ഡയറക്ടർ (സയൻസ് സിറ്റി, കോട്ടയം)തസ്തികകളിൽ സർക്കാർ അല്ലെങ്കിൽ അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥരിൽ നിന്നും കരാർ വ്യവസ്ഥയിൽ നിയമനം നടത്തും.താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി 10 രാവിലെ 10.30 ന് കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ തിരുവനന്തപുരം ഓഫീസിൽ ഹാജരാകണം.വിശദവിവരങ്ങൾക്ക്:www.kstmuseum.com. ഫോൺ:0471-2306024, 0471-2306025.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |