ബാച്ചിലേഴ്സിന്റെയും മടിയന്മാരുടെയും ഇഷ്ട വിഭവമാണ് മാഗ്ഗി. പെട്ടെന്ന് പാകം ചെയ്യാൻ സാധിക്കുമെന്നതും, വിശപ്പ് മാറുമെന്നതുമാണ് മാഗ്ഗിയെ പ്രിയപ്പെട്ടതാക്കുന്നത്. രണ്ട് മിനിട്ടുകൊണ്ട് പാകം ചെയ്യാൻ സാധിക്കുമെന്നാണ് പല പരസ്യങ്ങളിലും കാണിക്കുന്നത്.
പരസ്യങ്ങളിലും മറ്റും കാണുന്നതുപോലെ രണ്ട് മിനിട്ടുകൊണ്ട് മാഗ്ഗി പാകം ചെയ്യാൻ പറ്റുമോയെന്ന് പരീക്ഷിക്കുന്ന ഒരു ഫുഡ് വ്‌ളോഗറുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. രണ്ട് മിനിട്ടുകൊണ്ട് കുക്ക് ആകുന്ന മാഗ്ഗി താൻ കഴിക്കുമെന്ന് യുവാവ് വീഡിയോയുടെ തുടക്കത്തിലേ പറയുന്നുണ്ട്.
തുടർന്ന് ടൈമർ ഓൺ ചെയ്ത ശേഷം വേഗത്തിൽ സ്റ്റൗ കത്തിക്കുന്നു. അടുപ്പിൽ പാൻ വയ്ക്കുകയും അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിക്കുകയും ചെയ്യുന്നു. മാഗ്ഗി മസാലയും ഉപ്പും വെള്ളത്തിലിട്ട്, ഇങ്ങനെയാണ് യഥാർത്ഥത്തിൽ മാഗ്ഗി പാകം ചെയ്യേണ്ടതെന്ന് പറയുന്നു. 'ഞാൻ എപ്പോഴും ആദ്യം മസാല ഇടാറുണ്ട്, കാരണം അതാണ് മാഗി പാചകം ചെയ്യാനുള്ള ശരിയായ മാർഗം.' - എന്നാണ് യുവാവ് പറയുന്നത്. ശേഷം മാഗ്ഗി പൊട്ടിച്ച് ഇടുന്നു. ഇളക്കി കൊടുക്കുകയും ചെയ്യുന്നു. രണ്ട് മിനിട്ടാകുമ്പോൾ സ്റ്റൗ ഓഫ് ചെയ്യുന്നു. മാഗ്ഗി വേവാൻ പോയിട്ട് വെള്ളം നന്നായി തിളച്ചതുപോലുമില്ല.
എങ്കിൽ താൻ വാക്കുപാലിക്കുകയാണെന്ന് പറഞ്ഞുകൊണ്ട് യുവാവ് കുറച്ച് മാഗ്ഗി കഴിക്കുന്നു. കുറച്ചുകഴിഞ്ഞ് 'ബ്രോ എന്തുകൊണ്ടാണെന്നറിയില്ല, വയറുവേദനിക്കുന്നു'വെന്ന് പറയുന്നു. ഇനസ്റ്റഗ്രാമിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. വെള്ളം തിളച്ച ശേഷമാണ് രണ്ട് മിനിട്ട് മാഗ്ഗി ഇട്ട് തിളപ്പിക്കേണ്ടതെന്നും, ഗ്യാസ് കത്തിക്കുമ്പോൾ തന്നെ കുറേ സമയം പോയെന്നുമൊക്കെയാണ് ഇതിനുതാഴെ വരുന്ന കമന്റുകൾ. കൂടാതെ നന്നായി വേവിക്കാതെ മാഗ്ഗി ഒരിക്കലും കഴിക്കരുതെന്നുന്നും ആളുകൾ അഭിപ്രായപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |