പത്തനംതിട്ട: വൃദ്ധ ദമ്പതികളെ വാടകവീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പത്തനംതിട്ട വല്യന്തി സ്വദേശികളായ അപ്പു നാരായണൻ (70), രാജമ്മ (65) എന്നിവരാണ് മരിച്ചത്. റേഡിയോയിൽ ഉച്ചത്തിൽ പാട്ട് വച്ച ശേഷമാണ് ഇരുവരും ആത്മഹത്യ ചെയ്തത്.
സംഭവസമയത്ത് വീട്ടിൽ മരുമകളും കൊച്ചുമക്കളുമുണ്ടായിരുന്നു. ഇവർ ശബ്ദം കേൾക്കാതിരിക്കാനാണ് റേഡിയോ ഉച്ചത്തിൽ വച്ചത്. സംഭവത്തിന്റെ കാരണം വ്യക്തമല്ല.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ദ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ 1056, 0471 2552056).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |