തൃശൂർ: കുഴൂരിൽ കാണാതായ ആറുവയസുകാരൻ ആബേലിന്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുഴൂർ സ്വർണപ്പള്ളം റോഡിൽ മഞ്ഞളി അജീഷിന്റെ മകൻ ആബേലാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സമീപവാസിയായ 20കാരൻ ജോജോയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. താണിശേരി സെന്റ് സേവ്യേഴ്‌സ് സ്കൂളിലെ യു.കെ.ജി വിദ്യാർത്ഥിയായ ആബേലിനെ ഇന്ന് വൈകിട്ടാണ് കാണാതായത്
സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലാണ് നിർണായകമായത്. കുട്ടിയുടെ വീടിനടുത്തുള്ള കെട്ടിടത്തിലെ സിസി ടിവിയിൽ ആബേൽ സ്ഥലത്തെ ഒരു യുവാവുമായി റോഡിൽ ഓടിക്കളിക്കുന്നതായുള്ള ദൃശ്യം കണ്ടെത്തി. തുടർന്ന് ജോജോയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതോടെ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. കുട്ടിയെ പ്രകൃതി വിരുദ്ധ ബന്ധത്തിന് നിർബന്ധിച്ചുവെന്നും എതിർത്തപ്പോൾ കുളത്തിലേക്ക് തള്ളിയിട്ടുവെന്നുമാണ് ഇയാൾ മൊഴി നൽകിയത്. രാത്രി ഒമ്പതരയോടെ വീടിനടുത്തുള്ള കുളത്തിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു ഇയാൾ നിരവധി മോഷണക്കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു, കുട്ടിയെ കാണാതായതിന് പിന്നാലെ തെരയാൻ നാട്ടുകാർക്കും പൊലീസിനും ഒപ്പം ഇയാളും ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |