ആലപ്പുഴ: സി.പി.ഐ നേതാക്കൾക്ക് കാഴ്ചപ്പാടല്ല, ആഴ്ചപ്പാടാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ . മാദ്ധ്യമങ്ങളോട് പറഞ്ഞു. . ഓരോ ആഴ്ചയിലും നിലപാട് മാറ്റിക്കൊണ്ടിരിക്കും. മുഖ്യമന്ത്രിയുടെ മകളുടെ വിഷയത്തിൽ ബിനോയ് വിശ്വത്തിന്റെ നിലപാട് എത്ര ദിവസം നിലനിൽക്കുമെന്ന് അറിയില്ല. പാർട്ടിയിലും മുന്നണിയിലും അസ്വസ്ഥതകൾ പുകയുന്നതിന്റെ ഉദാഹരണമാണിത്.
സ്തുതിപാടക സംഘം മത്സരിച്ച് സ്തുതി പാടുകയാണ്.. എല്ലാം കാരണഭൂതനാണെന്ന് പറയുന്ന കാലത്ത് , അതിനെതിരെ ചോദ്യം ഉന്നയിക്കാൻ ആരെങ്കിലുമൊക്കെ വരട്ടെ. മകൾക്കെതിരായ കേസിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്റി രാജിവയ്ക്കണമെന്ന്. സി.പി.ഐ ആവശ്യപ്പെട്ടാൽ അതിന് പിന്തുണ നൽകും. അങ്ങനെ ആവശ്യപ്പെടുമോ എന്നറിയില്ല. പിണറായി വിജയനെ ഭയന്ന് സി.പി.എം നേതാക്കൾ മകൾക്ക് മത്സരിച്ച് പിന്തുണ നൽകുകയാണ്. . അധികാരത്തിന്റെ കൂടെ നിൽക്കുകയാണ് സി.പി.എം നേതാക്കൾ . ഇതേ നിലപാടാണ്ണ് ബിനോയ് വിശ്വവും ആദ്യം സ്വീകരിച്ചത്.പിന്നീട് പാർട്ടി യോഗം ചേർന്നപ്പോഴാണ് പുതിയ അഭിപ്രായം വന്നത്.
കെ.എം എബ്രഹാമിനെതിരായ അനധികൃത സ്വത്തു സമ്പാദന കേസിലെ ഹൈക്കോടതി വിധി മുഖ്യമന്ത്രിക്കേറ്റ ആഘാതമാണ്..മുഖ്യമന്ത്രിയുടെ ആദ്യ പ്രിൻസിപ്പൽ സെക്രട്ടറിയല്ല കേസിൽപ്പെടുന്നത്. പ്രാഥമികമായി വലിയ
തെളിവുണ്ടായിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. ഇതൊക്കെ ചോദിക്കാതിരിക്കാനാണ് മുഖ്യമന്ത്രി
ക്ഷുഭിതനാകുന്നത്.
ബില്ലുകളുടെ സമയ പരിധിസംബന്ധിച്ച ഗവർണരുടെ പ്രതികരണം ഖേദകരമാണ്.അങ്ങനെ പറയാൻ പാടില്ല. ഭരണഘടനയെ ചോദ്യം ചെയ്യുന്നതിന് തുല്യമാണ്. വേണമെങ്കിൽ റിവ്യൂ പെറ്റീഷൻ നൽകണം. മുനമ്പത്തെ ജനങ്ങൾക്ക് നീതി ലഭിക്കാതിരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സർക്കാരിന്റെ അനുമതിയോടെയാണ് വഖഫ് ബോർഡ് കോടതിയിൽ പോയത്. സംഘപരിവാർ അജണ്ടയ്ക്ക് വഴി ഒരുക്കുന്നതാണിതെന്നും സതീശൻ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |