കറുകച്ചാൽ: ലഹരിക്കെതിരെയുള്ള ബോവത്ക്കരണ പരിപാടികൾക്ക് പ്രാധാന്യം നൽകി കറുകച്ചാൽ അംബേദ്കർ സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ ഡോ.ബി.ആർ അംബേദ്കർ ജയന്തി ആഘോഷിച്ചു. അംബേദ്കർ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയോടെയാണ് ജയന്തി ആഘോഷത്തിന് തുടക്കം കുറിച്ചത്. തുടർന്ന് അംബേദ്കർ സാംസ്‌കാരിക സമിതി ചെയർമാൻ അഡ്വ.വി.ആർ രാജു ജയന്തി സന്ദേശം നൽകി. രക്ഷധികാരി കെ.കെ തങ്കപ്പൻ, സെക്രട്ടറി റ്റി.ജെ തങ്കപ്പൻ, ട്രഷറർ എം.ജി രാജു, എൻ.കെ അശോകൻ, കെ.മോഹനൻ ഈട്ടിക്കൽ, വി. ജി മണി, പി.വൈ ഷാജി, റ്റി.പി മോഹനൻ, പി.കെ മോഹൻദാസ്, സജി നെത്തല്ലൂർ, പി.കെ ബാബു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |