1.ബി.ഡെസ്, ബി.ബി.എ പൊതു പ്രവേശന പരീക്ഷ:- കേന്ദ്ര വാണിജ്യ മന്ത്രാലയത്തിനു കീഴിലുള്ള ഫുട്വെയർ ഡിസൈൻ & ഡെവലപ്മെന്റ് ഇൻസ്റ്റിട്യൂട്ടിൽ ബി.ഡെസ്, ബി.ബി.എ പ്രോഗ്രാമുകൾക്ക് 29 വരെ അപേക്ഷിക്കാം. www.fddiindia.com.
2. കീം പരീക്ഷാ തീയതി പുതുക്കി:- 2025-26 അദ്ധ്യയന വർഷത്തെ എൻജിനിയറിംഗ്,ഫാർമസി കോഴ്സുകളിലേക്കുള്ള പരീക്ഷാ തീയതി, സമയം എന്നിവ പുതുക്കി. 23, 25, 26, 27, 28, 29 തീയതികളിൽ ഉച്ചയ്ക്ക് 2 മുതൽ 5വരെയാണ് എൻജിനിയറിംഗ് പരീക്ഷ. 24, 29 തീയതികളിലാണ് ഫാർമസി പരീക്ഷ. പരീക്ഷാ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വെബ്സൈറ്റ്: www.cee.kerala.gov.in.
3. ജെ.ഇ.ഇ മെയിൻ ഉത്തര സൂചിക:- ജെ.ഇ.ഇ മെയിൻ 2025 സെഷൻ 2 ഉത്തര സൂചിക നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: jeemain.nta.nic.in.
4. മാസ്റ്റേഴ്സ്, പി.എച്ച്ഡി:- കൊൽക്കത്തയിലെ ഇന്ത്യൻ ഇൻസ്റ്രിറ്റ്യൂട്ട് ഒഫ് എഡ്യുക്കേഷൻ & റിസർച്ചിൽ (ഐസറിൽ)കെമിക്കൽ സയൻസസ്, മാത്തമാറ്റിക്കൽ സയൻസസ് വിഷയങ്ങളിൽ എം.എസ്സിക്കും വിവിധ പി.എച്ചഡി പ്രോഗ്രാമുകൾക്കും അപേക്ഷിക്കാം.മാസ്റ്റേഴ്സ് പ്രോഗ്രാമിന് മേയ് 14 വരെയും പി.എച്ച്ഡി പ്രോഗ്രാമുകൾക്ക് മേയ് 19 വരെയും അപേക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |