കൽപ്പറ്റ: തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പന്ത്രണ്ടുകാരിക്ക് ഗുരുതര പരിക്ക്. വയനാട് കണിയാമ്പറ്റയിൽ ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം നടന്നത്. പാറക്കൽ നൗഷാദിന്റെ മകൾ സിയ ഫാത്തിമയെയാണ് നാല് നായ്ക്കൾ ആക്രമിച്ചത്. പള്ളിത്താഴെ മദ്രസയിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം. കുട്ടിയുടെ തലയിലും ശരീരത്തിലും ആഴത്തിൽ പരിക്കേറ്റിട്ടുണ്ട്. സിയയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |