ചെന്നെെ: പച്ച മുട്ട ഉപയോഗിച്ച് ഉണ്ടാക്കുന്ന മയോണെെസിന്റെ ഉത്പാദനം, സംഭരണം, വിതരണം എന്നിവ നിരോധിച്ച് തമിഴ്‌നാട് സർക്കാർ. ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. ഏപ്രിൽ എട്ടിനാണ് മയോണെെസ് നിരോധിച്ച് തമിഴ്‌നാട് സർക്കാർ ഉത്തരവ് ഇറക്കിയത്. ഒരു വർഷത്തേക്കാണ് നിരോധനം. പച്ച മുട്ടകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന മയോണെെസിൽ ആരോഗ്യത്തിന് ഹാനികരമായ നിരവധി ബാക്ടീരികൾ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
സാൽമൊണെല്ല ടൈഫിമുറിയം, സാൽമൊണെല്ല എന്ററിറ്റിഡിസ്, എസ്ഷെറിച്ചിയ കോളി, ലിസ്റ്റീരിയ മോണോസൈറ്റോജെനുകൾ തുടങ്ങി ബാക്ടീരികളുടെ സാന്നിദ്ധ്യമാണ് കണ്ടെത്തിയത്. ഇത് ദഹനനാളത്തിലെ അണുബാധകൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. ഹോട്ടലുകളിലും മറ്റും ഇനി മുതൽ പച്ച മുട്ട ഉപയോഗിച്ച് നിർമിക്കുന്ന മയോണെെസുകൾ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ നിയമ നടപടികൾ സ്വീകരിക്കുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.
പിഴ, ലെെസൻസ് റദ്ദാക്കൽ എന്നീ ശിക്ഷങ്ങൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പും നൽകുന്നുണ്ട്. നിയമം നടപ്പിലാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാന വ്യാപകമായി പരിശോധന നടത്തും. മയോണെെസ് ചേർന്ന ഉൽപന്നങ്ങൾ വാങ്ങുമ്പോൾ ജനങ്ങൾ ചേരുവകൾ പരിശോധിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |