എ.ആർ. വാടിക്കൽ രചനയും സംവിധാനവും നിർവഹിച്ച മദർ മേരി മേയ് 2ന് റിലീസ് ചെയ്യും. പ്രായമായ അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. വിജയ് ബാബു കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ ഓർമക്കുറവുള്ള അമ്മയായി ലാലി പി. എമ്മാണ്. ഓർമ്മക്കുറവും വാർദ്ധക്യസഹജമായ രോഗങ്ങളും കൊണ്ടും കഷ്ടതയനുഭവിക്കുന്ന അമ്മയെ നോക്കാൻ അമേരിക്കയിൽ നിന്ന് നാട്ടിൽ എത്തുകയാണ് മകൻ ജയിംസ്. എന്നാൽ അധികം വൈകാതെ ജയിംസ് അമ്മയുടെ ശത്രുവായി മാറുന്നു. ഗൾഫ് റിട്ടേണീസ്, ഒരു നാടൻ മുല്ലപ്പൂവിപ്ളവം, കുടുംബസന്ദേശം എന്നീ ഹോം സിനിമകളിലൂടെയും രഹസ്യങ്ങളുടെ താഴ്‌വര എന്ന അനിമേഷനിലൂടെയും ശ്രദ്ധേയനാണ് എ. ആർ. വാടിക്കൽ. നിർമ്മൽ പാലാഴി, സോഹൻ സീനുലാൽ, ഡയാന ഹമീദ്, അഖില നാഥ്, ബിന്ദു വടകര, സീന കാതറിൻ, പ്രസന്ന, ആർസിൽ എന്നിവരാണ് മറ്റു താരങ്ങൾ. ഛായാഗ്രഹണം സുരേഷ് റെഡ് വൺ, എഡിറ്റർ: ജർഷാജ് കൊമ്മേരി, പശ്ചാത്തല സംഗീതം : സലാം വീരോളി, ഗാനങ്ങൾ: ബാബു വാപ്പാട്, കെ.ജെ. മനോജ്. സംഗീതം: സന്തോഷ്‌കുമാർ.മഷ്റൂം വിഷ്വൽ മീഡിയിയുടെ ബാനറിൽ നിർമ്മാണം. പി.ആർ.ഒ: അജയ് തുണ്ടത്തിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |