തിരുവനന്തപുരം: പ്ലസ് വണ്ണിലെ 314 താത്കാലിക ബാച്ചും ആനുപാതിക സീറ്റ് വർദ്ധനയും ഈ വർഷവും തുടരും. കഴിഞ്ഞവർഷം 138ഉം 2023 - 24ൽ 97ഉം 2022-23ൽ രണ്ടും 2021-22ൽ 77ഉം താത്കാലിക ബാച്ചുകളാണ് അനുവദിച്ചത്. കുട്ടികളില്ലാത്തതിനെ തുടർന്ന് 2018 മുതൽ താത്കാലികമായി മാറ്റിയ 38 ബാച്ചുകളും സ്കൂളുകളിൽ തുടരും.
താത്കാലിക ബാച്ചുകളും സീറ്റ് വർദ്ധനയും ഉൾപ്പെടുത്തിയുള്ള അലോട്ട്‌മെന്റ് പരാതികളൊഴിവാക്കാൻ സഹായിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ്, സ്‌പെഷ്യൽ, റസിഡൻഷ്യൽ, ടെക്നിക്കൽ സ്‌കൂളുകളിലായി 3,60,557 സീറ്റുകളാണ് നിലവിലുള്ളത്. സീറ്റ് വർദ്ധനയിലൂടെ 63,725 സീറ്റും ലഭിക്കും. 314 താത്കാലിക ബാച്ചിലൂടെ 17,000 സീറ്റും ലഭ്യമാകും. ഇതുൾപ്പെടെ 4,41,300 സീറ്റ് ലഭിക്കും. ഈ വർഷം 4.5 ലക്ഷം അപേക്ഷകരുണ്ടാകാനാണ് സാദ്ധ്യത. മേയ് 15നകം പ്ളസ് വൺ പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |