തിരുവനന്തപുരം: സിവിൽ പൊലീസ് ഒാഫീസർ പരീക്ഷയിൽ കോപ്പിയടിച്ച മുൻ എസ്.എഫ്.ഐ നേതാക്കളായ ശിവരഞ്ജിത്ത്, പ്രണവ്, നസീമും വീണ്ടും പരീക്ഷ എഴുതണമെന്ന് ക്രെെം ബ്രാഞ്ച്. ചോർത്തിയ ചോദ്യപ്പേപ്പർ ഉപയോഗിച്ച് മാതൃക പരീക്ഷയ്ക്ക് കോടതിയിൽ ക്രെെം ബ്രാഞ്ച് അനുമതി നേടി. അതേസമയം പി.എസ്.സി ക്രമക്കേടിൽ ജയിൽ കഴിയുന്നവരെ സന്ദർശച്ചവരെപ്പറ്റിയുള്ള വിവരങ്ങൾ തേടും. ഇതുമായ ബന്ധപ്പെട്ട് ക്രെെം ബ്രാഞ്ച് ജയിൽ വകുപ്പിന് അപേക്ഷ നൽകും.
യൂണിവേഴ്സിറ്റി കോളജിൽ പരീക്ഷയെഴുതിയ ഉദ്യോഗാർഥികളുടേയും പരീക്ഷയ്ക്ക് മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥരുടേയും വിവരങ്ങൾ സിവിൽ പൊലീസ് ഓഫിസർ പരീക്ഷാ തട്ടിപ്പ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ആവശ്യപ്പെട്ടിരുന്നു. യൂണിവേഴ്സിറ്റി കോളജിൽ 1,200 പേരെയാണ് സി.പി.ഒ പരീക്ഷയെഴുതാൻ പി.എസ്.സി അനുവദിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |