തിരുവനന്തപുരം: മെഡിക്കൽ യു.ജി പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയിൽ ഇത്തവണയും വിദ്യാർത്ഥികളെ കുഴപ്പിച്ചത് ഫിസിക്സ്. മോക്ക് ടെസ്റ്റുകളും മറ്റുമുണ്ടായിരുന്നതിനാൽ പരീക്ഷ പ്രയാസമായിരുന്നില്ലെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ഫിസിക്സിനെയും കെമിസ്ട്രിയെയും അപേക്ഷിച്ച് ബയോളജി എളുപ്പമായിരുന്നു. കഴിഞ്ഞ വർഷവും ഫിസിക്സ് ഭൂരിഭാഗം വിദ്യാർഥികൾക്കും പ്രയാസമായിരുന്നു.
സംസ്ഥാനത്തെ 334 പരീക്ഷാ കേന്ദ്രങ്ങളിലായി 1.3ലക്ഷത്തോളം പേരാണ് ഇന്നലെ നീറ്റെഴുതിയത്. ഉച്ചയ്ക്ക് 2.30മുതൽ 5.20വരെയായിരുന്നു. കർശന പരിശോധനയ്ക്കുശേഷമാണ് വിദ്യാർഥികളെ പരീക്ഷാഹാളിലേക്ക് പ്രവേശിപ്പിച്ചത്. അതേസമയം ചില കേന്ദ്രങ്ങളിൽ വിദ്യാർത്ഥികൾ കൊണ്ടുവന്ന ഫോട്ടോ പ്രശ്നമായി. പിന്നീട് രക്ഷിതാക്കൾ പോസ്റ്റ്കാർഡ് സൈസ് ഫോട്ടോ ഹാളിലെത്തിക്കുകയായിരുന്നു. രാജ്യത്തെ 780 മെഡിക്കൽ കോളേജുകളിലേക്കാണ് പ്രവേശനം. രാജ്യത്തിനകത്തും പുറത്തുമായി 22.7 ലക്ഷത്തോളം പേരാണ് പരീക്ഷയെഴുതിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |