ന്യൂയോർക്ക് : പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ഐക്യ രാഷ്ട്ര സംഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ആക്രമണത്തിൽ ജീവൻ പൊലിഞ്ഞവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച അദ്ദേഹം സൈനിക നടപടി ഒന്നിനും പരിഹാരമാകില്ലെന്നും വ്യക്തമാക്കി,.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം ഏറ്റവും ഉയർന്ന നിലയിലാണ് ഇപ്പോൾ എത്തിനിൽക്കുന്നത്. സാധാരണക്കാരെ ഉന്നമിട്ടുള്ള ആക്രമണത്തെ അംഗീകരിക്കാനാവില്ല. ഉത്തരവാദികളായവരെ വിശ്വസനീയവും നിയമപരവുമായ മാർഗങ്ങളിലൂടെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം, നിയന്ത്രണം വിട്ടുപോകാനിടയുള്ള സൈനിക ഏറ്റുമുട്ടൽ ഒഴിവാക്കുക എന്നത് ഊ ഘട്ടത്തിൽ അനിവാര്യമാണ്. സംയമനം പാലിക്കാനും അപകടത്തിന്റെ വക്കിൽ നിന്ന് പിൻമാറാനുള്ള സമയവുമാണിതെന്നും ഗുട്ടെറസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |